< Back
India

India
കോൺഗ്രസിന്റെ ഗ്യാരന്റി കാർഡില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
|2 May 2024 9:27 PM IST
കോൺഗ്രസിന് ഗ്യാരന്റി കാർഡ് ഇനി ഉപയോഗിക്കാൻ സാധിക്കില്ല
ഡൽഹി: കോൺഗ്രസിന്റെ ഗ്യാരന്റി കാർഡിനെതിരായ ബിജെപിയുടെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഒരു പ്രചാരണവും പാടില്ലെന്ന് രാഷ്ട്രീയപാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. ഇതോടെ കോൺഗ്രസിന് ഗ്യാരന്റി കാർഡ് ഇനി ഉപയോഗിക്കാൻ സാധിക്കില്ല. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയാണ് കഴിഞ്ഞ ദിവസം പാർട്ടിയുടെ ഗ്യാരണ്ടി കാർഡ് കാമ്പയിന് തുടക്കമിട്ടത്.