< Back
India
ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു വീണു: അമിത് ഷാ
India

'ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നു വീണു': അമിത് ഷാ

Web Desk
|
8 Feb 2025 2:52 PM IST

ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു

ന്യൂഡൽഹി: ഡൽഹിയിൽ അഴിമതിയുടെ ചില്ലുകൊട്ടാരം തകർന്നുവീണെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത്ഷാ. ഡൽഹിയിലെ വികസനത്തിന് ഇനി പുതുയുഗമാണെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഡല്‍ഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. അത് തെരഞ്ഞെടുപ്പില്‍ തെളിഞ്ഞു. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്‌നിച്ചു. വാഗ്ദാനം പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു. രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും' - അമിത് ഷാ പറഞ്ഞു.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനഘട്ടത്തിലെത്തിനിൽക്കുമ്പോൾ ഭരണമുറപ്പിച്ചിരിക്കുകയാണ് ബിജെപി. നിലവിൽ ബിജെപി 48 സീറ്റിൽ മുന്നിലാണ്. 22 സീറ്റിലാണ് ആം ആദ്മിയുടെ ലീഡ്. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‍രിവാൾ ബിജെപിയുടെ പർവേശ് വർമയോട് തോറ്റു. മുഖ്യമന്ത്രി അതിഷി കൽക്കാജി സീറ്റിൽ വിജയിച്ചു.

Similar Posts