< Back
India

India
ഹെലികോപ്റ്റര്‍ പക്ഷി ഇടിച്ച് തകര്‍ന്നു; ഡി.കെ ശിവകുമാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
|2 May 2023 2:04 PM IST
അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു
ബംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് ചില്ല് തകർന്ന് അപകടം. കോപ്റ്ററിന്റെ മുൻഭാഗത്തെ ചില്ലാണ് തർന്നത്. തുടർന്ന് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. വരാനിരിക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി ബംഗളൂരുവിൽ നിന്നും മുൾബഗളിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.
അപകടത്തിൽ ഡി.കെ ശിവകുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് നിസാര പരിക്കേറ്റു. 'ജക്കൂർ വിമാനത്താവളത്തിൽ ഡി.കെ ശിവകുമാറിന്റെ ഹെലികോപ്റ്ററിൽ കഴുകൻ ഇടിക്കുകയായിരുന്നു. ഹെലികോപ്റ്റർ ഉടൻ ലാൻഡ് ചെയ്തു, എല്ലാവരും സുരക്ഷിതരാണെന്നും കോൺഗ്രസ് ഔദ്യോഗികമായി അറിയിച്ചു