< Back
India

India
ലഖിംപൂർ കർഷക കൊലപാതക കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍
|26 Oct 2021 8:41 AM IST
കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴികൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ തവണ യുപി സർക്കാറിനു നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യുപി സർക്കാർ കോടതിക്ക് കൈമാറും
ലഖിംപൂർ ഖേരി കർഷക കൊലപാതക കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ മുഴുവൻ സാക്ഷികളുടെയും മൊഴികൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ തവണ യുപി സർക്കാറിനു നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ട് യുപി സർക്കാർ കോടതിക്ക് കൈമാറും.
സാക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തിയാണ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയത്. അന്വേഷണം അവസാനിക്കാത്ത കഥ ആകരുതെന്നും അന്ന് കോടതി താക്കീത് നൽകിയിരുന്നു.