< Back
India
കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി
India

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി

Web Desk
|
12 Nov 2021 1:23 PM IST

ജസ്റ്റിസ് സഞ്ജിബ് ബാനർജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സ്ഥലംമാറ്റി. ജസ്റ്റിസ് സഞ്ജിബ് ബാനർജിയെയാണ് മേഘാലയയിലേക്ക് സ്ഥലം മാറ്റിയത്.

തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലെ 200 അഭിഭാഷകർ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ധൃതി പിടിച്ചാണ് സഞ്ജിബ് ബാനർജിയുടെ സ്ഥലം മാറ്റമെന്ന് അഭിഭാഷകർ കുറ്റപ്പെടുത്തി.

ഓക്‌സിജൻ ക്ഷാമത്തിലും വാക്‌സിൻ വിതരണത്തിലെ പ്രശ്‌നങ്ങളിലും സഞ്ജിബ് ബാനർജി കേന്ദ്രത്തെ വിമർശിച്ചിരുന്നു.

Similar Posts