< Back
India

India
ജി 20 കൂട്ടായ്മയുടെ ഭാഗമായുള്ള ജനപ്രതിനിധി സഭകളുടെ അധ്യക്ഷന്മാരുടെ സമ്മേളനം ഇന്ന് ഡൽഹിയിൽ തുടക്കമാകും
|13 Oct 2023 7:15 AM IST
സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
ഡൽഹി: ജി 20 കൂട്ടായ്മയുടെ ഭാഗമായി ജനപ്രതിനിധി സഭകളുടെ അധ്യക്ഷന്മാരുടെ സമ്മേളനത്തിന് ഡൽഹിയിൽ ഇന്ന് തുടക്കം. ദ്വാരക യശോഭൂമിയിൽ പ്രധാന മന്ത്രി നരേന്ദ്രമോദി സമ്മേളനം ഉദ്ഘാടനം ചെയ്യും.
കാനഡയുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളായതിനെ തുടർന്ന് സ്പീക്കർ റെയ്മോന്റെ ഗാംഗെ വിട്ടുനിൽക്കും. പ്രധാന അംഗരാജ്യം വിട്ടു നിൽക്കുന്നതിനെ പറ്റിയുള്ള ചോദ്യത്തിന്, അതവരുടെ തീരുമാനമെന്നാണ് വിദേശ കാര്യ പ്രതിനിധിയുടെ പ്രതികരണം. സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.