< Back
India
ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എന്‍.ഐ.എ അന്വേഷിക്കും
India

ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എന്‍.ഐ.എ അന്വേഷിക്കും

Web Desk
|
18 April 2023 9:30 AM IST

കഴിഞ്ഞ മാസം 19നാണ് ഖലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിലെ ഇന്ത്യ ഹൈക്കമ്മീഷനിലെ ഇന്ത്യൻ ദേശീയ പതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തിയത്

ന്യൂഡല്‍ഹി: ബ്രിട്ടണിലെ ഹൈക്കമ്മീഷന് നേരെയുണ്ടായ ആക്രമണം എൻ.ഐ.എ അന്വേഷിക്കും. കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് കീഴിയിലുള്ള സി.ടി.സി.സി.ആർ വിഭാഗം കേസ് എൻ.ഐ.എക്ക് കൈമാറി. കകഴിഞ്ഞ മാസം 19നാണ് ഖലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിലെ ഇന്ത്യ ഹൈക്കമ്മീഷനിലെ ഇന്ത്യൻ ദേശീയ പതാക മാറ്റി ഖലിസ്ഥാൻ പതാക ഉയർത്തിയത്. ബ്രിട്ടണിൽ ചെന്നുള്ള അന്വേഷണമായിരിക്കും എൻ.ഐ.എ നടത്തുകയെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം.



അമൃത്പാൽ സിംഗിനെതിരെ ഇന്ത്യയിൽ സ്വീകരിച്ച നടപടികൾക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായായാണ് ഖാലിസ്ഥാൻ അനുകൂലികൾ ബ്രിട്ടണിനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെത്തി ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി പകരം ഖലിസ്ഥാൻ പതാക സ്ഥാപിച്ചത്. കുടാതെ അക്രമികള്‍ഹൈക്കമ്മീഷനിലേക്ക് കല്ലെറിയുകയും ചെയ്തു.


ഇതിനെതിരെ ഇന്ത്യ വലിയ തോതിലുള്ള പ്രതിഷേധം ബ്രിട്ടണെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ സംഭത്തിൽ യു.എ.പി.എ നിയമപ്രകാരം ഡൽഹിയിൽ ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. ഇതിന് ശേഷമാണിപ്പോൾ എൻ.ഐ.എ അന്വേഷണത്തിന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.



Similar Posts