< Back
India

തകര്‍ന്ന് വീണ യുദ്ധവിനമാനം
India
മധ്യപ്രദേശിൽ തകർന്നു വീണ മിറാഷ് വിമാനത്തിലെ പൈലറ്റ് മരിച്ചു
|28 Jan 2023 3:29 PM IST
സൈനികാഭ്യാസത്തിനിടെയാണ് സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണത്
മധ്യപ്രദേശ്: മധ്യപ്രദേശിൽ തകർന്നു വീണ മിറാഷ് വിമാനത്തിലെ പൈലറ്റിന്റെ മരണം വ്യോമസേന സ്ഥീരീകരിച്ചു. മധ്യപ്രദേശിലെ മൊറേനയിലാണ് രണ്ട് യുദ്ധവിമാനങ്ങൾ തകർന്നു വീണത്. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകർന്നുവീണത്. സൈനികാഭ്യാസത്തിനിടെയാണ് സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ തകർന്നുവീണത്. അതോടൊപ്പം തന്നെ രാജസ്ഥാനിലെ ഭരത്പൂരിൽ ചാർട്ടേഡ് വിമാനവും തകർന്നു വീണു.
ആഗ്രയിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനമാണ് ഭരത്പൂരിൽ അപകടത്തിൽ പെട്ടത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല. വിമാനം പൂർണമായും കത്തിനശിച്ചു. ഭരത്പൂരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിൽ എത്രയാളുകൾ ഉണ്ടായിരുന്നു എന്ന വിവരം ലഭ്യമല്ല.