< Back
India

India
ഖാർക്കീവിൽ മരിച്ച വിദ്യാർഥിയുടെ മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ വഴികളും തേടുമെന്ന് പ്രധാനമന്ത്രി
|13 March 2022 3:54 PM IST
ഓപ്പറേഷൻ ഗംഗ വിജയകരമാണെന്നും സുരക്ഷാ യോഗത്തിൽ പ്രധാനമന്ത്രി
ഖാർക്കീവിൽ മരിച്ച ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തിരിച്ചെത്തിക്കാൻ എല്ലാ വഴികളും തേടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഓപ്പറേഷൻ ഗംഗ വിജയകരമാണെന്നും സുരക്ഷാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ, ധനമന്ത്രി നിർമലാ സീതാരാമൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം അഞ്ചിന് നടക്കും.
The Prime Minister said he would look into all possible ways to bring back the body of a student who died in Kharkiv