< Back
India

India
സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം
|28 Jun 2024 11:10 PM IST
തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു
ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച റിപ്പോർട്ടിൽ കേരള ഘടകത്തിന് വിമർശനം. തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തുന്നതിൽ പോലും സംസ്ഥാന ഘടകത്തിന് പിഴവ് പറ്റിയെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ പോലും തോൽവിയുടെ കാരണം സംസ്ഥാന ഘടകം വിലയിരുത്തി. മാർക്സിയൻ വീക്ഷണകോണിലുള്ള വിലയിരുത്തൽ അല്ല നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.