< Back
India
Delhi Chief Minister Arvind Kejriwal
India

കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്ന് വിധിപറയും

Web Desk
|
10 May 2024 6:26 AM IST

ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിച്ചേക്കും

ന്യൂഡൽഹി:അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രിംകോടതി ഇന്ന് വിധിപറയും.ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിച്ചേക്കും.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ ഉത്തരവ് പറയുക.മദ്യനയ കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാൾ സുപ്രിം കോടതിയെ സമീപിച്ചത്

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച സുപ്രീം കോടതി ജാമ്യം നൽകിയാലും കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ വഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.എന്നാൽ ജാമ്യാപേക്ഷയെ എതിർത്തു ഇ ഡി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു.അതിനിടെ അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്ന് സമർപ്പിച്ചേക്കും.

ഡൽഹി മദ്യ നയ അഴിമതി കേസിൽ കെജ്‌രിവാളിനെ പ്രതിയെന്ന് രേഖപ്പെടുത്തുന്നത് ഇതാദ്യമായിരിക്കും. അതേസമയം ബി.ആർ.എസ് നേതാവ് കെ.കവിതയുടെ ജാമ്യ അപേക്ഷ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജാമ്യ അപേക്ഷ തള്ളിയ ഡൽഹി റൗസ് അവെന്യൂ കോടതി നടപടിക്ക്‌ എതിരെയാണ് കെ കവിത ഹൈകോടതിയെ സമീപിച്ചത്.

Related Tags :
Similar Posts