< Back
India

India
ഹാഥ്റസ് ദുരന്തം; സത്സംഗിന്റെ മുഖ്യ സംഘാടകൻ അറസ്റ്റിൽ
|6 July 2024 6:14 AM IST
ആൾ ദൈവം ഭോലെ ബാബയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല
ഉത്തർപ്രദേശ്: ഹാഥ്റസ് ദുരന്തത്തിന് കാരണമായ സത്സംഗിന്റെ മുഖ്യ സംഘാടകൻ അറസ്റ്റിൽ. ദേവ് പ്രകാശ് മധുകർ പ്രത്യേക അന്വേഷ സംഘത്തിന് മുന്നിൽ കീടങ്ങുകയായിരുന്നു. ഭോലെ ബാബയുടെ അഭിഭാഷകൻ എ.പി സിങാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
ആൾ ദൈവം ഭോലെ ബാബയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഘാടകർക്ക് മേൽ പൂർണമായും കുറ്റം ചുമത്തുന്ന രീതിയിലുള്ള പ്രാഥമിക റിപ്പോർട്ടാണ് അന്വേഷണ സംഘം സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. അതേസമയം തിക്കും തിരക്കുമുണ്ടാക്കിയത് സാമൂഹിക വിരുദ്ധരാണെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഭോലെ ബാബയും അഭിഭാഷകനും ആവശ്യപ്പെടുന്നത്. ദുരന്തത്തിന് കാരണം യു പി സർക്കാരിൻ്റെ വീഴ്ചയെന്ന് ഹാഥ്റസ് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.