< Back
India

India
ഡൽഹിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട യുവതി സ്വിസ് പൗര
|21 Oct 2023 12:52 PM IST
ഗുർപ്രീത് എന്നയാളെ അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ്
ഡൽഹി തിലക് നഗറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതി സ്വിസ് പൗര. സൂറിച്ചിൽനിന്നുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്നും ഒരാൾ പിടിയിലെന്നും ഡിസിപി അറിയിച്ചു. ഗുർപ്രീത് എന്നയാളെ അറസ്റ്റ് ചെയ്തതെന്നും ഇരുവരും പരിചയക്കാരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടുകോടി രൂപയും ഗുർപ്രീതിൽനിന്ന് പൊലീസ് കണ്ടെത്തി.
ഇന്നലെയാണ് സർക്കാർ സ്‌കൂളിന്റെ മതിലിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കയ്യും കാലുകളും ചങ്ങലയിൽ ബന്ധിച്ച നിലയിലായിരുന്നു 30 വയസ്സ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
The woman found murdered in Delhi is a Swiss national