< Back
India
പ്രണയത്തെ എതിർത്തു; കാമുകിയുടെ പിതാവിന്റെ ഫോൺ മോഷ്ടിച്ച് യോഗിക്ക് വധഭീഷണി മുഴക്കി യുവാവ്
India

പ്രണയത്തെ എതിർത്തു; കാമുകിയുടെ പിതാവിന്റെ ഫോൺ മോഷ്ടിച്ച് യോഗിക്ക് വധഭീഷണി മുഴക്കി യുവാവ്

Web Desk
|
25 April 2023 6:45 PM IST

ചൊവ്വാഴ്ച രാവിലെയാണ് യോഗി ആദിത്യനാഥിനെ ഉടൻ കൊലപ്പെടുത്തുമെന്ന് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

ലഖ്‌നോ: പ്രണയത്തെ എതിർത്തതിന് കാമുകിയുടെ പിതാവിന്റെ ഫോൺ മോഷ്ടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ഇന്ന് രാവിലെയാണ് 112-ലേക്ക് യുവാവിന്റെ സന്ദേശമെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രണയം എതിർത്തതിലുള്ള വിദ്വേഷമാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്.

കോൾ വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും രണ്ട് ദിവസം മുമ്പ് തന്റെ ഫോൺ മോഷണം പോയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് അയൽവാസികളാണ് കാമുകിയുടെ പിതാവിനെ കള്ളക്കേസിൽ കുടുക്കാൻ അമീൻ പദ്ധതിയിട്ടിരുന്നതായി പൊലീസിനോട് പറഞ്ഞത്.

പ്രണയം എതിർത്തതിന്റെ വിദ്വേഷത്തിലാണ് കാമുകിയുടെ പിതാവായ സജ്ജാദ് ഹുസൈന്റെ ഫോൺ മോഷ്ടിച്ച് ഭീഷണി സന്ദേശമയച്ചതെന്ന് അമീൻ പൊലീസിനോട് പറഞ്ഞു. ഫോൺ മോഷ്ടിച്ചതിനും ഭീഷണി സന്ദേശമയച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

Similar Posts