< Back
India
കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ചു
India

കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ചു

Web Desk
|
4 April 2022 6:21 PM IST

തെലുങ്കാനയിലെ സൂര്യപെത് ജില്ലയിലെ കൊടാട് ആണ് സംഭവം. കഞ്ചാവിന് അടിമയായ മകൻ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.

ഹൈദരബാദ്: കഞ്ചാവ് ഉപയോഗിച്ച 15കാരനെ അമ്മ തൂണിൽ കെട്ടിയിട്ട് കണ്ണിൽ മുളക് തേച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ കൊടാട് ആണ് സംഭവം. കഞ്ചാവിന് അടിമയായ മകൻ പണത്തിനുവേണ്ടി അമ്മയെ നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് അമ്മയുടെ മുളകുപൊടി പ്രയോഗം.

മുളക് തേക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ശേഷം അമ്മ ഒറ്റക്ക് മുളക് തേക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു സ്ത്രീ ഇയാളുടെ രണ്ട് കൈകളും പിടിച്ചുവെച്ച ശേഷമാണ് മുളക് തേക്കുന്നത്.

വീഡിയോ പ്രചരിച്ചതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്നത്. ശരിയായ കാര്യമാണ് അമ്മ ചെയ്തതെന്നാണ് ഒരുവിഭാഗം പറയുന്നത്. അപൂർവമായ രീതിയിലാണ് അമ്മ വിഷയം കൈകാര്യം ചെയ്തതെന്നും അമ്മയുടെ ഇടപെടൽ വൈകിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. അതേസമയം ഇത് വളരെ ക്രൂരമായിപ്പോയെന്നാണ് മറ്റുചിലർ പറയുന്നത്.

Related Tags :
Similar Posts