< Back
India
ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടാവില്ല; സഹകരണം മാത്രം
India

ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടാവില്ല; സഹകരണം മാത്രം

Web Desk
|
17 Sept 2023 5:15 PM IST

ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു

ഇൻഡ്യ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഎം പ്രതിനിധി ഉണ്ടായേക്കില്ല. സഖ്യവുമായി സഹകരണം മാത്രം മതിയെന്നും ഏകോപന സമിതിയിലേക്ക് സിപിഐഎം പ്രതിനിധി വേണ്ടെന്നുമാണ് ഭൂരിപക്ഷ തീരുമാനമെന്ന് പാർട്ടി വൃത്തങ്ങള്‍ പറയുന്നു.

ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു. പാര്‍ട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഐഎം പ്രതികരണം. സമിതിയില്‍ അംഗമാവേണ്ടതില്ല എന്നാണ് പാര്‍ട്ടി യോഗത്തിന് ശേഷം സിപിഐഎം എത്തിയിരിക്കുന്ന നിലപാട്.

കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), ടി ആര്‍ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജവാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.



Related Tags :
Similar Posts