< Back
India
തലയും കൈകളും അകത്ത്, ശരീരം വീടിന് പുറത്ത്; എക്‌സ്‌ഹോസ്റ്റ് ഫാനിനുള്ള ദ്വാരത്തിൽ കുടുങ്ങി കള്ളൻ, വീഡിയോ വൈറൽ
India

തലയും കൈകളും അകത്ത്, ശരീരം വീടിന് പുറത്ത്; എക്‌സ്‌ഹോസ്റ്റ് ഫാനിനുള്ള ദ്വാരത്തിൽ കുടുങ്ങി കള്ളൻ, വീഡിയോ വൈറൽ

ലാൽകുമാർ
|
6 Jan 2026 8:15 PM IST

സാഹസികമായാണ് ഇയാളെ പുറത്തെത്തിച്ചത്

രാജസ്ഥാൻ: രാജസ്ഥാനിലെ കോട്ട സ്വദേശിയായ സുഭാഷ് കുമാർ റാവത്ത് ഭാര്യയോടൊപ്പം ക്ഷേത്രത്തിൽ പോയതായിരുന്നു. ഞായറാഴ്ച രാത്രി അവർ തിരിച്ചെത്തിയപ്പോൾ, അവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. വീട്ടിലെ എക്‌സ്‌ഹോസ്റ്റ് ഫാനിനുള്ള ദ്വാരത്തിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു.

പേടിച്ച് നിലവിളിച്ച അവർ സംയമനം വീണ്ടെടുക്കുകയും, അയാൾ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുകയും ചെയ്തു. വീടിനുള്ളിൽ തലയും കൈകളും തൂങ്ങിയും കാലുകൾ പുറത്തുമായാണ് നിലത്തുനിന്ന് 10 അടി ഉയരത്തിൽ ഇയാൾ തൂങ്ങിക്കിടന്നത്. താൻ കള്ളനാണെന്ന് അയാൾ അവരോട് പറഞ്ഞു. പിടിക്കപ്പെട്ടപ്പോൾ കള്ളൻ ഭീഷണിപ്പെടുത്താൻ തുടങ്ങി. തന്റെ കൂട്ടാളികളിൽ ചിലർ സമീപത്തുണ്ടെന്ന് കള്ളൻ ദമ്പതികളോട് പറഞ്ഞു, തന്നെ വിട്ടയച്ചില്ലെങ്കിൽ ദോഷം സംഭവിക്കുമെന്നും മുന്നറിയിപ്പ് നൽകി.

എന്നാൽ റാവത്ത് കുടുംബം ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. കള്ളനെ മോചിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതിനിടെ അയാൾ ഒരു വടിയിൽ മുറുകെ പിടിക്കുന്നത് വീഡിയോയിൽ കാണാം. വീട്ടിലേക്ക് വലിച്ചിഴച്ച് വേദന കൊണ്ട് കള്ളൻ കരയുന്ന വീഡിയോ വൈറലാണ്. നിലത്ത് നിൽക്കുന്ന മറ്റൊരാൾ അയാളെ താങ്ങിയെടുക്കുന്നതും കാണാം.

ഇയാളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളുടെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. കള്ളന്മാർ വീട്ടിലെത്തിയ കാറും പിടിച്ചെടുത്തു. കാറിൽ 'പൊലീസ്' സ്റ്റിക്കർ പതിച്ചിട്ടുണ്ടെന്നും സംഘം എങ്ങനെയാണ് ഇത് വാങ്ങിയതെന്ന് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

View this post on Instagram

A post shared by truth. (@thetruth.india)

Similar Posts