< Back
India
Gobi Manchurian

ഗോബി മഞ്ചൂരിയന്‍

India

ഗോവയിലെ ഈ നഗരത്തില്‍ ഗോബി മഞ്ചൂരിയന്‍ നിരോധിച്ചു; കാരണമിതാണ്...

Web Desk
|
5 Feb 2024 1:18 PM IST

മപുസ മുനിസിപ്പല്‍ കൗണ്‍സിലിന്‍റെതാണ് തീരുമാനം

പനാജി: കോളിഫ്ലവര്‍ കൊണ്ടുള്ള ഗോബി മഞ്ചൂരിയന്‍ എന്ന വിഭവം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ചപ്പാത്തിയുടെയും പൊറോട്ടയുടെയും ഫ്രൈഡ് റൈസിന്‍റെയുമൊക്കെ കൂടെ സൈഡ് ഡിഷായി കഴിക്കാന്‍ പലര്‍ക്കും ഈ വിഭവം ഇഷ്ടമാണ്. എന്നാല്‍ ഗോവയിലെ ഒരു നഗരത്തില്‍ ഗോബി മഞ്ചൂരിയന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിന്തറ്റിക് നിറങ്ങള്‍ ചേര്‍ക്കുന്നു, ഭക്ഷണശാലകളിലെ ശുചിത്വ പ്രശ്നം എന്നിവ ചൂണ്ടിക്കാട്ടി ഗോബി മഞ്ചൂരിയന് നിരോധിച്ചിരിക്കുകയാണ് ഗോവയിലെ മപുസ എന്ന നഗരം.

മപുസ മുനിസിപ്പല്‍ കൗണ്‍സിലിന്‍റെതാണ് തീരുമാനം. ഗോബി മഞ്ചൂരിയന്‍ സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) മോർമുഗാവോ മുനിസിപ്പൽ കൗൺസിലിനോട് നിർദ്ദേശിച്ചു.നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായി എഫ്‍ഡിഎ നേരത്തെ ഇത്തരം സ്റ്റാളുകളില്‍ റെയ്ഡ് നടത്തിയിരുന്നു. ഗോബി മഞ്ചൂരിയന് നിരോധനം ഏര്‍പ്പെടുത്തുന്ന ഗോവയിലെ ആദ്യത്തെ പൗരസമിതിയല്ല മപുസ മുനിസിപ്പൽ കൗൺസിൽ.2022-ൽ, ശ്രീ ദാമോദർ ക്ഷേത്രത്തിലെ വാസ്കോ സപ്താഹ മേളയിൽ, ഗോബി മഞ്ചൂരിയൻ വിൽക്കുന്ന സ്റ്റാളുകൾ നിയന്ത്രിക്കാൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് നിർദേശം നൽകിയിരുന്നു.

ഇത്തരം ഭക്ഷണശാലകള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോബി മഞ്ചൂരിയനുണ്ടാക്കാന്‍ സിന്തറ്റിക് നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതാണ് ഈ വിഭവത്തിന്‍റെ വില്‍പന നിരോധിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നും എംഎംസി ചെയര്‍പെഴ്സണ്‍ പ്രിയ മിഷാല്‍ പറഞ്ഞു.

Related Tags :
Similar Posts