< Back
India
140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്; പ്രധാനമന്ത്രി നരേന്ദ്രമോദി
India

'140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിത്'; പ്രധാനമന്ത്രി നരേന്ദ്രമോദി

Web Desk
|
1 Feb 2025 3:31 PM IST

വയനാട് പാക്കേജ് പ്രഖ്യാപിക്കാൻ ഇത് കേരള ബജറ്റല്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു

ന്യൂഡൽഹി: 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന ബജറ്റാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഇന്നെന്നും യുവാക്കൾക്കായി നിരവധി മേഖലകൾ തുറന്നുകൊടുത്തിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

11 വർഷത്തിനിടയിലെ നരേന്ദ്രമോദി സർക്കാറിന്റെ ഏറ്റവും മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. 'വയനാട് പാക്കേജ് പ്രഖ്യാപിക്കാൻ ഇത് കേരള ബജറ്റല്ല, കേന്ദ്ര ബജറ്റാണ്. ആദായ നികുതി പരിധി 12 ലക്ഷമാക്കിയതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കാൻ പോകുന്നത് കേരളത്തിനാണെന്നും' കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Similar Posts