< Back
India
കുടുംബത്തിലെ അഞ്ചംഗങ്ങൾ മരിച്ചിട്ട് മൂന്നു ദിവസം:  രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി
India

കുടുംബത്തിലെ അഞ്ചംഗങ്ങൾ മരിച്ചിട്ട് മൂന്നു ദിവസം: രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി

Web Desk
|
18 Sept 2021 3:24 PM IST

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വിശന്നുമരിച്ചു

കുടുംബത്തിലെ നാലംഗങ്ങൾ വീട്ടിൽ ആത്മഹത്യ ചെയ്ത് മൂന്നു ദിവസത്തിന് ശേഷം രണ്ടര വയസ്സുകാരിയെ രക്ഷപ്പെടുത്തി. ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വിശന്നു മരിച്ചു. ബംഗളൂരുവിലെ എച്ച്. ശങ്കറിന്റെ കുടുംബത്തിലാണ് ദാരുണ സംഭവം.

അഞ്ചുദിവസമായി വീട്ടിലില്ലാതിരുന്ന അദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് കുടുംബാംഗങ്ങൾ തന്നെ തനിച്ചാക്കി പോയ വിവരം അറിയുന്നത്. ആകെ ബാക്കിയുള്ളത് രണ്ടര വയസ്സുകാരിയായ പേരക്കുട്ടി മാത്രം.

വീട്ടുകലഹം മൂലം അഞ്ചു ദിവസം മുമ്പാണ് ഇയാൾ വീട് വിട്ടിറങ്ങിയത്. പിണങ്ങിക്കഴിയുന്ന ഭർത്താവിനോടൊത്ത് ജീവിക്കുന്നതുമായി ബന്ധപ്പെട്ട് മകളുമായി ഇയാൾ തർക്കിച്ചിരുന്നു.

വീട് വിട്ടിറങ്ങിയ ശേഷം നിരന്തരം ചെയ്ത ഫോൺകോളുകൾക്ക് മറുപടി ലഭിക്കാതിരുന്നതോടെയാണ് ഇയാൾ തിരിച്ചെത്തിയത്. അപ്പോൾ ഭാര്യ(50), മകൻ(27), 30 വയസ്സിന് മുകളിൽ പ്രായമുള്ള പെൺമക്കൾ എന്നിവരെയെല്ലാം തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വിശന്നു മരിച്ചതാണെന്ന് പൊലീസ് പ്രാഥമിക അന്വേഷണ ശേഷം പറഞ്ഞു. അത്ഭുതകതരമായി രക്ഷപ്പെട്ട രണ്ടര വയസ്സുകാരി ചികിത്സയിലാണ്.

Similar Posts