< Back
India

India
മധ്യപ്രദേശിൽ മൂന്ന് എം.എൽ.എമാർ കൂടി ബിജെപിയിൽ; 2020 മുതൽ കൂടുമാറിയത് 31 പേർ
|14 Jun 2022 5:45 PM IST
230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു
ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് എം.എൽ.എമാർ കൂടി ബിജെപിയിൽ ചേർന്നു. വിവിധ പാർട്ടികളിലുണ്ടായിരുന്ന എം.എൽ.എമാരാണ് കൂടുമാറിയിരിക്കുന്നത്. പുതുതായി അംഗത്വമെടുത്ത സഞ്ജീവ് സിങ് ഖുഷ്വാഹ (ബിഎസ്പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി), വിക്രം സിങ് റാണ (സ്വതന്ത്രൻ) എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണു ബിജെപിയിലേക്കു സ്വീകരിച്ചത്. 2020 മുതൽ ഇതുവരെയായി 31 എംഎൽഎമാരാണു ബിജെപിയിലേക്കു കൂടുമാറിയെത്തിയത്.
22 കോൺഗ്രസ് ജനപ്രതിനിധികൾ രാജിവെച്ചതോടെ വീണ കമൽനാഥ് സർക്കാരിനു പിന്നാലെയാണു ബിജെപി അധികാരത്തിലെത്തിയത്. പിന്നീട് ബിജെപിയിലേക്കു നേതാക്കളുടെ വരവും തുടങ്ങി. ഇതോടെ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.