< Back
India
സ്ത്രീധന പീഡനം: രാജസ്ഥാനിൽ രണ്ട് ഗർഭിണികളടക്കം മൂന്ന് സഹോദരിമാർ ജീവനൊടുക്കി
India

സ്ത്രീധന പീഡനം: രാജസ്ഥാനിൽ രണ്ട് ഗർഭിണികളടക്കം മൂന്ന് സഹോദരിമാർ ജീവനൊടുക്കി

Web Desk
|
29 May 2022 4:12 PM IST

രണ്ട് മക്കൾക്കൊപ്പമാണ് സഹോദരിമാരായ യുവതികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്

ജയ്പൂർ: സ്ത്രീധന പീഡനത്തെ തുടർന്ന് രാജസ്ഥാനിൽ മൂന്ന് യുവതികൾ ജീവനൊടുക്കി. രണ്ട് മക്കൾക്കൊപ്പമാണ് യുവതികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഗർഭിണികളായ സഹോദരിമാർ ഉൾപ്പടെ അഞ്ച് പേരുടെ മൃതദേഹം രാവിലെ ഗ്രാമത്തിലെ കിണറിൽ നിന്നും കണ്ടെടുത്തു.

മരിച്ച കാളി ദേവി, മമ്ത മീന, കമലേഷ് മീന എന്നിവർ സഹോദരിമാരാണ്. മമ്ത, കമലേഷ് എന്നിവർ മരിക്കുമ്പോൾ ഗർഭിണികളായിരുന്നു. ഇവരെ കൂടാതെ മക്കളായ നാല് വയസുകാരൻ ഹർഷിതിന്റെയും ഇരുപത് ദിവസം പ്രായമുള്ള കൈക്കുഞ്ഞിന്റെയും മൃതദേഹങ്ങൾ കിണറ്റിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു.

ജയ്പൂരിലെ നിന്നും മെയ് 25നായിരുന്നു മൂന്നു സ്ത്രീകളെയും കാണാതായത്. കുടുംബം പൊലീസിൽ പാരാതി നൽകിയിരുന്നു. ഭർതൃവീട്ടിൽ സ്ത്രീധനത്തെ ചൊല്ലി നിരന്തരം തർക്കം ഉണ്ടാകാറുണ്ടെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. യുവതികളുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താക്കന്മാർക്കും വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.

Similar Posts