< Back
India

India
തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
|8 July 2025 8:50 AM IST
അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു
ചെന്നൈ: തമിഴ്നാട്ടിൽ സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ച് മൂന്ന് വിദ്യാർഥികൾ മരിച്ചു. കടലൂരിനടുത്തുള്ള സെമ്മാങ്കുപ്പത്ത് ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ വാൻ ഡ്രൈവർക്കും നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു.
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സ്കൂൾ വാനിലേക്ക് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം ഉണ്ടായത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസ് ദൂരേക്ക് തെറിച്ചുപോയിരുന്നു.