< Back
India

India
ജമ്മുവിൽ സൈനികവാഹനം ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു
|28 Oct 2024 4:00 PM IST
മൂന്നാഴ്‌ചക്കിടെ ജമ്മു കശ്‌മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്
ഡൽഹി: ജമ്മുവിലെ അഖ്‌നൂരില്‍ കരസേനയുടെ വാഹനവ്യൂഹം ആക്രമിച്ച മൂന്ന് ഭീകരരെയും വധിച്ചതായി സൂചന. രണ്ടുമണിക്കൂറോളം നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു. കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ ജമ്മു കശ്‌മീരിലുണ്ടാകുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് ആക്രമണമുണ്ടായത്. മൂന്ന് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം ഭീകരർ വനമേഖലയിലേക്ക് കടന്നു. തുടർന്ന് ശക്തമായ തിരച്ചിൽ നടത്തിയ ശേഷമാണ് മൂന്ന് ഭീകരരെയും വധിച്ചതെന്ന് സൈനികർ അറിയിച്ചു.