< Back
India

India
തൊട്ടിലിൽ ഉറങ്ങിക്കിടന്ന മൂന്നു വയസുകാരൻ തേനീച്ചകളുടെ കുത്തേറ്റു മരിച്ചു
|27 Aug 2023 12:24 PM IST
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലാണ് സംഭവം.
ഹൈദരാബാദ്: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൂന്നു വയസുകാരന് ദാരുണാന്ത്യം. അല്ലൂരി സീതാരാമരാജു ജില്ലയിലെ പിട്ടലപാട് എന്ന സ്ഥലത്താണ് സംഭവം. ഒരു മരത്തിൽ തൊട്ടിൽ കെട്ടി കുട്ടിയെ ഉറക്കിയ ശേഷം കുടുംബം സമീപത്തെ വയലിൽ കാർഷികവൃത്തിയിലായിരുന്നു.
മുത്തശ്ശി അടുത്തുണ്ടായിരുന്നെങ്കിലും കേൾവിക്കുറവ് കാരണം കുഞ്ഞിന്റെ കരച്ചിൽ കേട്ടില്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. തേനീച്ചകളുടെ കുത്തേറ്റ് അവശനിലയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.