< Back
India
റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം
India

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം

Web Desk
|
17 Nov 2024 4:08 PM IST

കുളത്തിൽ മുങ്ങിയ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടുപേരും കുളത്തിൽ വീഴുകയായിരുന്നു

മംഗളൂരു: നീന്തൽ കുളത്തിൽ മുങ്ങി മൂന്ന് യുവതികൾക്ക് ദാരുണാന്ത്യം. മൈസൂരു സ്വദേശികളായ യുവതികൾ സോമേശ്വര ഉച്ചിലയിലെ വാ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിലാണ് കുളിക്കുന്നതിനിടെയാണ് മുങ്ങിമരിച്ചത്.

കുറുബറഹള്ളി നാലാം ക്രോസിൽ നിഷിത എം.ഡി (21), കെആർ മൊഹല്ലയിലെ രാമാനുജ റോഡിൽ പാർവതി എസ് (20), വിജയനഗർ ദേവരാജ മൊഹല്ല സ്വദേശി കീർത്തന എൻ (21) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് ഇവർ റിസോർട്ടിലെത്തിയത്. ആദ്യം വെള്ളത്തിൽ വീണ യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് മൂന്ന് യുവതികളും മുങ്ങിമരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നും യുവതികൾക്ക് നീന്തൽ അറിയില്ലെന്നാണ് പൊലീസിന്റെ നിഗമനം.

Related Tags :
Similar Posts