< Back
India

പ്രതീകാത്മക ചിത്രം
India
ഗുണ്ടൽപേട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
|12 Dec 2023 10:37 PM IST
ബന്ദിപൂർ ദേശീയോദ്യാനത്തിൽ താമസിക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്.
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ മധ്യവയസ്‌കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബന്ദിപൂർ ദേശീയോദ്യാനത്തിൽ താമസിക്കുന്ന ഗോത്രവിഭാഗത്തിൽപ്പെട്ട ബസവയാണ് കൊല്ലപ്പെട്ടത്. ശരീരത്തിന്റെ ഭാഗങ്ങൾ കടുവ ഭക്ഷിച്ച നിലയിലായിരുന്നു.
വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയ ബസവയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ വനപാലകരും പ്രദേശവാസികളും ചേർന്ന് കാട്ടിലേക്ക് തിരഞ്ഞുപോവുകയായിരുന്നു. തുടർന്നാണ് വികൃതമായ രീതിയിൽ മൃതദേഹം കണ്ടത്.
ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബസവ. കടുവയെ പിടികൂടണമെന്ന ആവശ്യം ജനങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ജനവാസ മേഖലയിലല്ല ആക്രമണമുണ്ടായത് എന്നാണ് വനപാലകർ പറയുന്നത്.