< Back
India

India
ഡൽഹി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
|8 Aug 2021 11:54 AM IST
അല്‍ഖാഇദയുടെ പേരിലുള്ള ഇ മെയിലിലാണ് സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു
ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെന്ന് ഡല്‍ഹി പൊലീസ്. അല്‍ഖാഇദയുടെ പേരിലുള്ള ഇ മെയിലിലാണ് സന്ദേശം ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു.
സിംഗപ്പൂരില്‍ നിന്ന് വരുന്ന ദമ്പതികള്‍ ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് വെയ്ക്കുമെന്നാണ് സന്ദേശം. ഇവരുടെ പേരുവിവരങ്ങള്‍ സന്ദേശത്തിലുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ വിമാനത്താവളത്തില്‍ ബോംബ് സ്ഫോടനം നടത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.
സെക്യൂരിറ്റി ഓപ്പറേഷൻസ് കൺട്രോൾ സെന്റർ ഭീഷണി സന്ദേശം പരിശോധിച്ചു. ഇതേ ദമ്പതികളുടെ പേരില്‍ സമാനമായ ഭാഷയില്‍ ഇതിനു മുന്‍പും സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഭീഷണി സന്ദേശത്തിന്‍റെ ഉടവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.