< Back
India
റെയ്ഡ് ഭയന്ന് തിഹാർ ജയിലിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി
India

റെയ്ഡ് ഭയന്ന് തിഹാർ ജയിലിൽ തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി

Web Desk
|
7 Jan 2022 3:53 PM IST

ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് വാർഡൻമാർ റെയ്ഡിനെത്തിയത്. ഇതിനിടെയാണ് മൊബൈൽ വിഴുങ്ങിയതെന്ന് ജയിൽ ഡി.ജി സന്ദീപ് ഗോയൽ പറഞ്ഞു.

ജയിൽ വാർഡൻമാർ റെയ്ഡിനെത്തിയതിനെ തുടർന്ന് തടവുകാരൻ മൊബൈൽ ഫോൺ വിഴുങ്ങി. ഡൽഹിയിലെ തിഹാർ ജയിലിൽ ഈ മാസം അഞ്ചിനാണ് സംഭവം.

ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് വാർഡൻമാർ റെയ്ഡിനെത്തിയത്. ഇതിനിടെയാണ് മൊബൈൽ വിഴുങ്ങിയതെന്ന് ജയിൽ ഡി.ജി സന്ദീപ് ഗോയൽ പറഞ്ഞു.

ഫോൺ വിഴുങ്ങിയതിനെ തുടർന്ന് ഇയാളെ ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും മൊബൈൽ ഫോൺ ഇപ്പോഴും ഇയാളുടെ വയറ്റിലുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Similar Posts