< Back
India
ത്രിപുരയിലെത്തിയ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ബിജെപി ആക്രമണം; വീഡിയോ
India

ത്രിപുരയിലെത്തിയ തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ബിജെപി ആക്രമണം; വീഡിയോ

Web Desk
|
2 Aug 2021 4:17 PM IST

2023-ല്‍ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്

പുരയില്‍ സന്ദര്‍ശനത്തിനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ വാഹനത്തിന് നേരെ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നാരോപിച്ച് അഭിഷേക് ബാനര്‍ജി വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ പല തവണ കാര്‍ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാം.


സംഭവത്തില്‍ പരിഹാസരൂപേണെ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബിജെപി പതാക പിടിച്ചിട്ടുള്ള ഒരു പറ്റം ആളുകള്‍ ഓടിക്കൊണ്ടിരുന്ന അഭിഷേക് ബാനര്‍ജിയുടെ വാഹനവ്യൂഹത്തെ കുറുവടികള്‍കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. അഭിഷേക് ബാനര്‍ജിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അഗര്‍ത്തലയില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി തൃണമൂല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

2023-ല്‍ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ബംഗാളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നിശ്ചയിച്ചിരിക്കുന്ന സംസ്ഥാനങ്ങളില്‍ ത്രിപുര ഒന്നാം സ്ഥാനത്താണ്. ബംഗാളി ഭാഷ സംസാരിക്കുന്ന വലിയ വിഭാഗം ജനങ്ങള്‍ ത്രിപുരയിലുണ്ട്. ബംഗാളിന്റെ സഹോദര സംസ്ഥാനമെന്നാണ് ത്രിപുര അറിയപ്പെടുന്നത്.

Similar Posts