< Back
India
ത്രില്ലടിപ്പിച്ച് ജവാൻ ട്രെയിലർ, ലിയോ പാക്കപ്പ്, 100 മില്ല്യൺ ഉപഭോക്താക്കളുമായി ത്രെഡ്‌സ്; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
India

ത്രില്ലടിപ്പിച്ച് ജവാൻ ട്രെയിലർ, ലിയോ പാക്കപ്പ്, 100 മില്ല്യൺ ഉപഭോക്താക്കളുമായി ത്രെഡ്‌സ്; ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ

Web Desk
|
10 July 2023 9:30 PM IST

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി സെപ്റ്റംബർ ഏഴിന് ജവാൻ തിയേറ്ററിലെത്തും

ജവാൻ ട്രെയിലർ റിലീസായി; ത്രില്ലടിച്ച് ആരാധകർ

കാത്തിരിപ്പിനൊടുവിൽ ഷാരുഖ് ഖാൻ നായകാനാകുന്ന അറ്റ്‌ലീ ചിത്രം ജവാന്റെ ട്രെയിലർ പുറത്തിറങ്ങി. നയൻതാര നായികയാകുന്ന ചിത്രത്തിൽ വിജയ് സേതുപതി മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതിഥി വേഷത്തിൽ ദീപിക പദ്‌ക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഷാരുഖ് ഖാൻ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്.

പഠാന്റെ ബോക്‌സ് ഓഫീസ് വിജയം ആവർത്തിക്കാനുള്ള ചേരുവകൾ ട്രെയിലറിലുണ്ടെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ ഏഴിന് ചിത്രം റീലീസ്‌ചെയ്യും. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് സംഗീത സംവിധാനവും ജി.കെ വിഷ്ണു ഛായാഗ്രഹണവും നിർവഹിക്കുന്നു.

പാക്കപ്പായി ലിയോ; ഇനി റിലീസിനുള്ള കാത്തിരിപ്പ്

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണം പൂർത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ വർഷം ഒക്ടോബർ 19ന് റിലീസാകും. ലോകേഷിന്റെ ഒടുവിൽ പുറത്തുവന്ന കമൽഹാസൻ ചിത്രം വിക്രം ഗംഭീര വിജയമായിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ വമ്പൻ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

നാല് ദിവസത്തിൽ 100 മില്ല്യൺ ഉപഭോക്കതാക്കളുമായി ത്രെഡ്‌സ്

കഴിഞ്ഞ ജൂലൈ ആറിനാണ് ട്വിറ്ററിന് വെല്ലുവിളിയുയർത്തി ത്രെഡ്‌സ് മെറ്റ പുറത്തിറക്കിയത്. ഇപ്പോഴിതാ ത്രെഡ്‌സിന്റെ ഉപഭോക്താക്കൾ 100 മില്ല്യൺ കടന്നിരിക്കുകയാണ്. ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നും വിഭിന്നമായി ടെക്‌സ്റ്റിന് മുൻഗണന നല്കിയാണ് ത്രെഡ്‌സ് പുറത്തിറക്കിയിട്ടുളളത്.

മിന്നൽ പ്രളയത്തിൽ തകർന്നടിഞ്ഞ് ഹിമാചൽ പ്രദേശ്

കനത്ത മഴയും മിന്നൽ പ്രളയവും ഉരുൾപൊട്ടലും ഹിമാചൽ പ്രദേശിനെ ദുരിതത്തലാഴ്ത്തി. മഴക്കെടുതിയിൽ മരണം പതിനെട്ടായി. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 14 വലിയ മണ്ണിടിച്ചിലും 13 വെള്ളപ്പൊക്കമുണ്ടായെന്നാണ് റിപ്പോർട്ട്. ഹിമാചലിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾ വീടുകളിൽ സുരക്ഷിതരായിരിക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു അഭ്യർഥിച്ചു.

ഗംഭീറിനെ തിരികെ വേണമെന്ന് കൊൽക്കത്ത ആരാധകർ

ഗൗതം ഗംഭീർ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കോച്ചായി വരുന്നുണ്ടെന്ന റൂമർ പരന്നതോടെ ഏറ്റെടുത്ത് ആരാധകർ. ഗംഭീറിനെ തങ്ങൾക്ക് തിരികെ വേണമെന്നാണ് അധികപേരും ആവശ്യപെടുന്നത്. അതേ സമയം ഇത് സത്യമാണോ എന്ന് ചോദിക്കുന്ന ആരാധകരുമുണ്ട്. ഇക്കാര്യത്തിൽ ഇതു വരെ ഒരു സ്ഥീരീകരണം വന്നിട്ടില്ല.

ഗംഭീര ഓഫറുകളുമായി അമസോൺ പ്രൈം ഡേ

ഈ വർഷത്തെ പ്രൈം ഡേ 'ഡിസ്‌ക്കവർ ജോയ്' എന്ന ടാഗ് ലൈനിൽ ജുലൈ 15,16 തിയ്യതികളിൽ നടക്കും. സ്മാർട്ട് ഫോണുകൾ, ലാപ്‌ടോപ്, സ്മാർട് ടിവി തുടങ്ങി നിരവധി പ്രോഡക്ടുകൾക്ക് ഗംഭീര ഡിസ്‌കൗണ്ടും ഓഫറുമുണ്ടാകും. ആമസോൺ പ്രൈം മെംബേഴ്‌സിനായി അമസോൺ നടത്തുന്ന ഏറ്റവും വലിയ വാർഷിക വിപണന മേളയാണ് ആമസോൺ പ്രൈം ഡേ.

അക്ഷയ് കുമാറിന്റെ ഒ.എം.ജി 2 ടീസർ റിലീസ് നാളെ; പ്രതീക്ഷയോടെ ആരാധകർ

അക്ഷയ് കുമാർ നായകനാകുന്ന ബോളിവുഡ് ചിത്രം ഒ.എം.ജി 2 വിന്റെ ടീസർ നാളെ റിലീസ് ചെയ്യും. ഞായറാഴ്ച അക്ഷയ് കുമാർ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ റിലീസ് ഡേറ്റ് പങ്കുവെച്ചത് . പങ്കജ് ത്രിപാതി, യാമി ഗൗതം എന്നിവരും അഭിനയിക്കുന്ന സിനിമ ഓഗസ്റ്റ് 11ന് റിലീസാകും.

ടി.ജി പുരുഷോത്തമൻ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം അസിസ്റ്റൻറ് കോച്ച്

കൊച്ചി; ടി.ജി പുരുഷോത്തമനെ കേരള ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീം അസിസ്റ്റൻറ് കോച്ചായി തിരഞ്ഞെടുത്തു. മൂന്നു വർഷത്തെ കരാറാണ് ഇദ്ദേഹത്തിന് ക്ലബ് നൽകിയത്. സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ കോച്ചാക്കിയ വിവരം പങ്കുവെച്ചത്. പുതിയ പദവി തനിക്ക് ലഭിച്ച ആദരവാണെന്നും യൂത്ത് സംവിധാനത്തിന്റെ ഭാഗമായിരുന്നതിനാൽ ക്ലബിന്റെ ശേഷി അറിയാമെന്നും പുരുഷോത്തമൻ പറഞ്ഞു.

Related Tags :
Similar Posts