< Back
India
എക്സ്പ്രസ് ഹൈവേയില്‍ ട്രക്ക് മറിഞ്ഞു; റോഡില്‍ ചിതറിവീണത് 20 ടണ്‍ തക്കാളി
India

എക്സ്പ്രസ് ഹൈവേയില്‍ ട്രക്ക് മറിഞ്ഞു; റോഡില്‍ ചിതറിവീണത് 20 ടണ്‍ തക്കാളി

Web Desk
|
16 July 2021 12:32 PM IST

ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ച രണ്ട് മണിക്കാണ് അപകടം നടന്നത്

മഹാരാഷ്ട്രയില്‍ എക്സ്പ്രസ് ഹൈവേയില്‍ തക്കാളി കയറ്റിവന്ന ട്രക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്. താനെയിലെ കോപാരിക്ക് സമീപം ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയില്‍ വെള്ളിയാഴ്ച പുലര്‍ച്ച രണ്ട് മണിക്കാണ് അപകടം നടന്നത്.

20 ടണ്ണോളം തക്കാളി ട്രക്കിലുണ്ടായിരുന്നു. ഇവ റോഡിലേക്ക് വീണത് വന്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. കുരുക്ക് നീക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

അതേസമയം മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ കനത്ത മഴ തുടരുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. റോഡ്,ട്രയിന്‍ ഗതാഗതവും തടസപ്പെട്ടു. സബര്‍ബന്‍ ട്രയിനുകള്‍ 25 മിനിറ്റ് വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

Similar Posts