< Back
India

India
കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു
|27 Nov 2021 12:52 AM IST
കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം
കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമടക്കം മൂന്ന് കാട്ടാനകൾ ചരിഞ്ഞു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്. രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്.
കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. സംഭവസ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. ചരിഞ്ഞ ആനകളുടെ മൃതദേഹം മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.