< Back
India

India
പുതുതായി ഏഴ് ജില്ലകൾ, വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 1500 രൂപ; ബംഗാളിൽ പ്രകടന പത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്
|21 March 2026 7:24 AM IST
ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ തൃണമൂൽ വിശേഷിപ്പിച്ചിരിക്കുന്നത്
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പ്രകടനപത്രിക പുറത്തിറക്കി തൃണമൂൽ കോൺഗ്രസ്. ദീദിയുടെ 10 പ്രതിജ്ഞകൾ എന്നാണ് പ്രകടനപത്രികയെ പാർട്ടി വിശേഷിപ്പിച്ചിരിക്കുന്നത്.
ലക്ഷ്മി ഭണ്ഡാർ പദ്ധതിക്ക് കീഴിൽ വനിതകൾക്കുള്ള പ്രതിമാസ ധനസഹായം 500 രൂപ വർദ്ധിപ്പിച്ച് 1500 രൂപ നൽകും. എസ്/എസ്ടി വനിതകൾക്ക് 1700 രൂപയും പ്രതിമാസം നൽകും. തൊഴിൽ രഹിതരായിട്ടുള്ള യുവാക്കൾക്ക് 1500 രൂപ പ്രതിമാസം നൽകുമെന്നും തൃണമൂൽ കോൺഗ്രസ്. എല്ലാ ബൂത്തുകളിലും ചികിത്സാസഹായവും സ്കൂളുകളിൽ ആധുനിക സൗകര്യവും പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാളിൽ ഏഴ് പുതിയ ജില്ലകൾ രൂപീകരിക്കുമെന്നും മമത ബാനർജി.
അസമിൽ നാലാം ഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. ജലുക്ബാരിയിൽ ഹിമന്ദ ബിശ്വശർമയ്ക്കെതിരെ ബിഡിഷ നിയോഗ് പോരിനിറങ്ങും. മാർച്ച് 23 ആണ് അസമിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി