< Back
India
രാഹുൽ പരാജയം; നരേന്ദ്ര മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം
India

'രാഹുൽ പരാജയം'; നരേന്ദ്ര മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ കോൺഗ്രസ് മുഖപത്രം

Web Desk
|
18 Sept 2021 9:47 AM IST

മമതയുടെ ലക്ഷ്യം പ്രധാനമന്ത്രി കസേരയാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി

രാഹുൽ ഗാന്ധിയെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് മുഖപത്രം ജാഗോ ബംഗ്ല. നിരവധി അവസരങ്ങൾ ലഭിച്ചിട്ടും രാഹുൽ ഗാന്ധി പ്രയോജനപ്പെടുത്തിയില്ല. രാഹുൽ പരാജയമാണെന്നും നരേന്ദ്ര മോദിക്ക് ബദൽ മമത ബാനർജി മാത്രമാണെന്നും ജാഗോ ബംഗ്ലയിൽ പറയുന്നു.

കോണ്‍ഗ്രസില്ലാത്ത പ്രതിപക്ഷം നമുക്ക് ചിന്തിക്കാനാകില്ല. പക്ഷെ നരേന്ദ്ര മോദിക്ക് ബദലായി നില്‍ക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയില്ലെന്നും പ്രതിപക്ഷത്തിന്‍റെ മുഖം മമത ബാനർജിയാണെന്നും ലേഖനത്തില്‍ പറയുന്നു. അതേ സമയം 2024ലെ തെരഞ്ഞെടുപ്പില്‍ മമതയെ പ്രതിപക്ഷത്തിന്‍റെ മുഖമാക്കാനുള്ള തൃണമൂൽ കോൺഗ്രസ് നീക്കത്തിനെതിരെ നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മമതയ്ക്ക് അധികാരക്കൊതിയാണെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. മമതയുടെ ലക്ഷ്യം പ്രധാനമന്ത്രി കസേരയാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.

"പ്രതിപക്ഷത്തില്‍ വിള്ളല്‍ ഉണ്ടാക്കാനേ ഇത് ഉപകരിക്കൂ. ജനങ്ങളാണ് രാഹുൽ ഗാന്ധി നരേന്ദ്ര മോദിക്ക് ബദലാണോയെന്ന് തീരുമാനിക്കേണ്ടത്."- ചൗധരി പറഞ്ഞു.

Similar Posts