< Back
India
manik saha

മണിക് സാഹ

India

ത്രിപുരയില്‍ മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു

Web Desk
|
2 March 2023 12:20 PM IST

എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ മണികിന് സാധിച്ചില്ല

അഗര്‍ത്തല: ടൗണ്‍ ബോർഡോവാലിയില്‍ നിന്നും ജനവിധി തേടിയ ത്രിപുര മുഖ്യമന്ത്രി മണിക് സാഹ വിജയിച്ചു. കോണ്‍ഗ്രസിന്‍റെ ആശിഷ് കുമാര്‍ സാഹയെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം നേടാന്‍ മണികിന് സാധിച്ചില്ല. 800 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം.

2018ല്‍ ബി.ജെ.പി അധികാരത്തിലെത്തുമ്പോള്‍ ബിപ്ലബ് കുമാര്‍ ദേബായിരുന്നു മുഖ്യമന്ത്രി. ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് മാണി സാഹ പകരക്കാരനായി എത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ 17,181 വോട്ടുകള്‍ക്കായിരുന്നു മണികിന്‍റെ വിജയം. 2016ലാണ് സാഹ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. രാഷ്ട്രീയത്തിലെത്തും മുന്‍പ് ഹപാനിയയിലെ ത്രിപുര മെഡിക്കല്‍ കോളേജില്‍ അധ്യാപകനായിരുന്നു.

Similar Posts