India

India
ഹരിയാനയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മേൽ ട്രക്ക് പാഞ്ഞ് കയറി; മൂന്ന് മരണം
|19 May 2022 9:57 AM IST
11 പേർക്ക് പരിക്കേറ്റു
ഹരിയാന: ഉറങ്ങിക്കിടന്ന 14 തൊഴിലാളികളുടെ മേൽ ട്രക്ക് പാഞ്ഞുകയറി മൂന്ന് പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ കെഎംപി എക്സ്പ്രസ് വേയിലായാണ് സംഭവം. അപകടത്തെ തുടർന്ന് വാഹനവും മറിഞ്ഞു.
അസൗദ ടോൾ ഗേറ്റിന് സമീപമുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികളാണ് മരിച്ചത്. വൈകിട്ട് ജോലി കഴിഞ്ഞ് റോഡരികിൽ ഉറങ്ങുകയായിരുന്ന ഇവരുടെ മേൽ പുലർച്ചെ ട്രക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. പരിക്കേറ്റവരെ റോഹ്തക് പിജിഐയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ഒരാളെ ബഹാദുർഗഡ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചതായി ദൈനിക് ഭാസ്‌കർ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.