< Back
India
നേപ്പാളിലെ പോലെ തമിഴ്‌നാട്ടിലും ജെന്‍ സി വിപ്ലവം നടക്കണം; വിവാദ പോസ്റ്റുമായി ടിവികെ നേതാവ് ആധവ് അർജുന

Vijay | Photo | The Hindu

India

'നേപ്പാളിലെ പോലെ തമിഴ്‌നാട്ടിലും 'ജെന്‍ സി' വിപ്ലവം നടക്കണം'; വിവാദ പോസ്റ്റുമായി ടിവികെ നേതാവ് ആധവ് അർജുന

Web Desk
|
30 Sept 2025 3:55 PM IST

ഭരിക്കുന്ന പാർട്ടിക്കൊപ്പം മാത്രമാണ് പൊലീസ് നിൽക്കുന്നതെന്ന് ആധവ് പറഞ്ഞു

ചെന്നൈ: കരൂരിൽ നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) റാലിയിലുണ്ടായ ദുരന്തത്തിന് പിന്നാലെ വിവാദ പോസ്റ്റുമായി പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. തമിഴ്‌നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന 'ജെന്‍ സി' വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരെ ആധവ് അർജുന പറഞ്ഞു.

എക്‌സ് പോസ്റ്റിലൂടെയായിരുന്നു ആധവ് അർജുനയുടെ പരാമർശം. പൊലീസ് ടിവികെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങളുമായായിരുന്നു ആധവിന്റെ പോസ്റ്റ്. 'ഭരിക്കുന്ന പാർട്ടിക്കൊപ്പം മാത്രമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം' എന്നാണ് ആധവ് അർജുനയുടെ പോസ്റ്റ്.

ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനമാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. ടിവികെ തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറല്‍ സെക്രട്ടറിയായ ആധവ് അര്‍ജുനയ്ക്കാണ്.

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരന്തത്തിന് കാരണം സെന്തിൽ ബാലാജി ആണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കരൂർ ദുരന്തത്തിൽ തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ടി‌വികെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Similar Posts