< Back
India
കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് എന്‍ഡിഎയിലേക്ക്?; തീരുമാനം പൊങ്കലിന് ശേഷമെന്ന് നടന്‍

വിജയ് | Photo: PTI 

India

കരൂർ ദുരന്തത്തിന് പിന്നാലെ വിജയ് എന്‍ഡിഎയിലേക്ക്?; തീരുമാനം പൊങ്കലിന് ശേഷമെന്ന് നടന്‍

Web Desk
|
9 Oct 2025 12:19 PM IST

സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി വിജയിയെ ഫോണിൽ വിളിച്ചു സംസാരിച്ചു

ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ എന്‍ഡിഎ മുന്നണിയിലേക്ക് ചേക്കേറാന്‍ നടന്‍ വിജയിയും ടിവികെയും.ഇടപ്പാടി പളനി സ്വാമിയുമായി കൂടികാഴ്ച നടത്തിയെന്ന് സൂചന. വിജയിയെ സഖ്യത്തിലേക്ക് ക്ഷണിച്ച് എടപ്പാടി പളനിസ്വാമി ഫോണിൽ വിളിച്ചു സംസാരിച്ചു. പൊങ്കലിന് ശേഷം തീരുമാനം അറിയിക്കാമെന്ന് വിജയ് എടപ്പാടി പളനിസ്വാമിയെ അറിയിച്ചതായാണ് വിവരം. 2026ല്‍ തമിഴ്നാട്ടില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഡിഎംകെക്കെതിരെ ശക്തമായി പോരാടാന്‍ ഒന്നിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് വിജയിനെ കൂടെക്കൂട്ടുന്നതിലൂടെ എന്‍ഡിഎ ലക്ഷ്യമിടുന്നത്.

അതിനിടെ, വിജയ്‍യുടെ വീടിന് നേരെ ബോംബ് ഭീഷണിയുണ്ടായി. പൊലീസിന്റെ കണ്ട്രോൾ റൂമിലാണ് സന്ദേശം എത്തിയത്. കരൂർ ദുരന്തത്തിന് പിന്നാലെ വിജയ്‍യുടെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു.ദുരന്തമുണ്ടായ കരൂരിലേക്ക് വിജയ് ഉടന്‍ എത്തുമെന്നാണ് വിവരം.

അതേസമയം, തമിഴ്നാട്ടിലെ കരൂരിൽ നടൻ വിജയ്‌യുടെ പാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിക്കാനിടയായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയായ കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചു. കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ടാണ്, ദുരന്തത്തിൽ ജീവൻ നഷ്ടമായ സനുജ് എന്ന 13കാരന്റെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. സമാന ആവശ്യവുമായി ടിവികെയും സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.

സെപ്തംബർ 27ന് രാത്രിയായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരന്തം അരങ്ങേറിയത്. 27000 പേരായിരുന്നു തിരക്കേറിയ റോഡിൽ വിജയ്‌യുടെ റാലിക്കെത്തിയത്. റാലിയിലേക്ക് വിജയ് 7 മണിക്കൂർ വൈകിയെത്തിയതാണ് ദുരന്തത്തിന് കാരണമെന്ന് തമിഴ്നാട് ഡിജിപി പറഞ്ഞിരുന്നു.


Similar Posts