< Back
India
‘വീട്ടിലുള്ള സ്ത്രീകളെ ഓർക്കണം, ബഹുമാനിക്കണം’: വിജയിയെ വേദിയിലിരുത്തി ടിവികെ വനിത നേതാവ്
India

‘വീട്ടിലുള്ള സ്ത്രീകളെ ഓർക്കണം, ബഹുമാനിക്കണം’: വിജയിയെ വേദിയിലിരുത്തി ടിവികെ വനിത നേതാവ്

ലാൽകുമാർ
|
9 March 2026 6:16 PM IST

പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറലായി

ചെന്നൈ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയെ വേദിയിലിരുത്തി വനിതാ നേതാവ് നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ വൈറൽ. ചെന്നൈയ്ക്കടുത്തുള്ള മാമല്ലപുരത്ത് ടിവികെ സംഘടിപ്പിച്ച പരിപാടിയിൽ പാർട്ടി സംസ്ഥാന ജോയിന്റ് കോർഡിനേറ്ററായ ആർ.എസ്. ഇന്ദിരാ ധൻരാജ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ പ്രചരിക്കപ്പെടുന്നത്.

സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ പാഠംപഠിപ്പിക്കണമെന്ന് ഇന്ദിര ധൻരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഠു. വീട്ടിലുള്ള സ്ത്രീകളെ ഓർക്കാതെ സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാരെ താഴെയിറക്കണം എന്ന് അഭ്യർഥിക്കുന്നതായും അവർ പറഞ്ഞു. ഈ സമയത്ത് സ്ത്രീകളുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കണം. ഒരു സ്ത്രീ പുരോഗമിക്കുകയാണെങ്കിൽ, ആ സമൂഹം പുരോഗമിക്കും. ഇപ്പോൾ പലയിടത്തും സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

പിന്നാലെ പരിപാടിയെ അഭിസംബോധനചെയ്ത് സംസാരിച്ച വിജയ്, വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പരോക്ഷമായി പ്രതികരിച്ചു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കാൻ ടിവികെ പ്രവർത്തകരോടും ആരാധകരോടും ആഹ്വാനംചെയ്ത വിജയ്, വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ തനിച്ച് നേരിട്ടുകൊള്ളാമെന്നും വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കും. അതിലൊന്നും വിഷമിക്കരുത്, അതിൽ വല്യ കാര്യമൊന്നുമില്ല. ആത്മവിശ്വാസത്തോടെ ഇരിക്കണം, നല്ലതേ നടക്കൂ. വിജയമുറപ്പ് എന്നും വിജയ് പറഞ്ഞു.

Related Tags :
Similar Posts