< Back
India
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു
India

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു

Web Desk
|
7 Aug 2021 9:38 PM IST

ഡൽഹിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന്‍റെ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചതെന്നാണ് വിവരം

രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിച്ചു. ഡൽഹിയിൽ പീഡനത്തിനിരയായ ദലിത് പെൺകുട്ടിയുടെ അമ്മയുടെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് നടപടിയെന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി കോൺഗ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ കൗൺസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് വിവരം. അക്കൗണ്ട് മരവിപ്പിച്ചത് തിരിച്ചുപിടിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ഇതര സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി രാഹുൽ ഗാന്ധി ജനങ്ങളുമായി സമ്പർക്കം തുടരുമെന്നും ജനങ്ങൾക്കുവേണ്ടി ശബ്ദിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

ഡൽഹിയിൽ ലൈംഗിക പീഡനത്തിനിരയായി മരിച്ച ഒൻപതുകാരിയുടെ കുടുംബത്തെ ഇന്നലെ രാഹുൽ സന്ദർശിച്ചിരുന്നു. ഇതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ ചിത്രം പിന്നീട് ട്വിറ്റർ നീക്കം ചെയ്തു. ഇതിനു പിന്നാലെയാണ് അക്കൗണ്ടും മരവിപ്പിച്ചത്. ഇതിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം വ്യക്തമല്ല.

Similar Posts