< Back
India
accused,  Siddu Moosewala case, killed,  jail,
India

സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികൾ ജയിലിൽ കൊല്ലപ്പെട്ടു

Web Desk
|
26 Feb 2023 7:23 PM IST

പഞ്ചാബിലെ ഗോയിന്ദ്‍വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം

പഞ്ചാബിലെ ജയിലിൽ നടന്ന സംഘർഷത്തിൽ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കേസിലെ രണ്ട് പ്രതികൾ കൊല്ലപ്പെട്ടു. ദുരൻ മൻദീപ് സിംഗ് തൂഫാൻ,മൻമോഹൻസിംഗ് മോഹന എന്നിവരാണ് കൊല്ലപ്പെട്ടത്.പഞ്ചാബിലെ ഗോയിന്ദ്‍വാള്‍ സാഹിബ് സെന്‍ട്രല്‍ ജയിലില്‍ നടന്ന സംഘര്‍ഷത്തിലാണ് മരണം. ഇതേ കേസിലെ പ്രതിയായ മറ്റൊരു അന്തേവാസിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2022 മെയ് 29നാണ് പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ച് കൊല്ലപ്പെടുന്നത്.പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറുന്നത്. മൂസെവാലയെ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗമായ അങ്കിത് സിർസ സിദ്ദു മൂസേവാലയെ വെടിവച്ചു കൊന്നത്.ശരീരത്തിലേക്ക് 19 ബുള്ളറ്റുകൾ തുളച്ചുകയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ സ്ഥിരീകരിച്ചിരുന്നു.

Similar Posts