< Back
India
കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു
India

കുൽഗാമിൽ ഭീകരരുമായി ഏറ്റുമുട്ടൽ: രണ്ട് സൈനികർക്ക് വീരമൃത്യു, രണ്ട് ഭീകരവാദികളെ സൈന്യം വധിച്ചു

Web Desk
|
8 Sept 2025 10:26 PM IST

ഭീകരവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഇന്ന് രാവിലെ മുതല്‍ ഏറ്റുമുട്ടലുണ്ടായത്.

ഭീകരവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജമ്മുകശ്മീര്‍ പൊലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവിരുദ്ധ ദൗത്യത്തിനിറങ്ങിയത്. തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

തെരച്ചിലിനിടെ ഭീകരവാദികള്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്കത്തില്‍ ഒരു ഭീകരവാദിയെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.

പിന്നാലെ ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരവാദിയെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.

Similar Posts