< Back
India
ഗ്യാസ് സ്റ്റൗ സ്ഥാപിക്കാനെത്തി സൈനികന്‍റെ ഭാര്യയെ  കൂട്ടബലാത്സാംഗം ചെയ്ത് പണം തട്ടി; രണ്ടുപേർക്കെതിരെ കേസ്
India

ഗ്യാസ് സ്റ്റൗ സ്ഥാപിക്കാനെത്തി സൈനികന്‍റെ ഭാര്യയെ കൂട്ടബലാത്സാംഗം ചെയ്ത് പണം തട്ടി; രണ്ടുപേർക്കെതിരെ കേസ്

Web Desk
|
24 May 2022 9:07 AM IST

ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരുവർഷത്തോളം പ്രതികൾ യുവതിയെ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു

ഗ്വാളിയോർ: മധ്യപ്രദേശില്‍ കരസേനാ ജവാന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. 2020 ലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ഞായറാഴ്ചയാണ് പരാതി ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ ഭർത്താവ് ജമ്മു കശ്മീരിലാണ് ജോലി ചെയ്യുന്നത്. ഇരയായ യുവതിയും ഭർത്താവും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.മൂർച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം പ്രതികൾ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

സംഭവത്തെ കുറിച്ച് പരാതിയിൽ പറയുന്നതിങ്ങനെ...

യുവതി ഗ്വാളിയോർ മേളക്ക് പോയപ്പോൾ ഒരു കടയിൽ നിന്ന് ഓട്ടോമാറ്റിക് ഗ്യാസ് സ്റ്റൗ വാങ്ങിയിരുന്നു. ഇത് ശരിയാക്കാൻ ഒരാൾ തന്റെ വീട്ടിൽ വരുമെന്ന് കടയിൽനിന്ന് പറഞ്ഞിരുന്നു. പിന്നീട് ഗോവിന്ദ് ഥാപക് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ സുഹൃത്തിനൊപ്പം സ്റ്റൗ സ്ഥാപിക്കുന്നതിനായി വീട്ടിലെത്തി. അടുപ്പ് വാങ്ങുന്നതിനിടെ കടയിൽ വെച്ചാണ് യുവതി ഥാപക്കിനെ കണ്ടത്.

വീട്ടിൽ യുവതി തനിച്ചാണെന്ന് മനസിലാക്കിയ ഇവർ കഴുത്തിൽ മൂർച്ചയുള്ള ആയുധം വെച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ യുവതിയെ ബ്ലാക്‌മെയിൽ ചെയ്യാൻ തുടങ്ങി. ഇവർ യുവതിയുടെ കൈയിൽ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. വീണ്ടും പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് യുവതി ഭർത്താവിനോട് സംഭവം തുറന്ന് പറഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്.

'ഇരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗോവിന്ദ് ഥാപക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Similar Posts