< Back
India

India
ഹിമാചലിൽ ദുരിതപ്പെയ്ത്ത്; വീട് തകർന്ന് ഒൻപത് വയസുകാരനടക്കം രണ്ടുപേർ മരിച്ചു
|20 Aug 2022 7:55 PM IST
ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.
കാൻഗ്ര: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നുവീണ് ഒൻപത് വയസുകാരനടക്കം രണ്ടുപേർ മരിച്ചു. ഹിമാചലിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കാണാതായ എട്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ചക്കി ബ്രിഡ്ജ് ഉൾപ്പടെ നിരവധി പാലങ്ങൾ തകർന്നുവീണു. ചണ്ഡീഗഢ്- മണാലി റോഡ് അടക്കമുള്ളിടങ്ങളിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തിയിലാണ്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു.