< Back
India

India
യു.പിയിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; രണ്ടുപേർ മരിച്ചു
|18 March 2022 8:38 PM IST
അഖന്ദ് പ്രതാപ് സിങ് (32), ശിവ്‌റാം പസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിൽ റെവൃഹാപൂർ ഗ്രാമത്തിലാണ് സംഘർഷമുണ്ടായതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ധീരേന്ദ്ര കുമാർ യാദവ് പറഞ്ഞു.
ഉത്തർപ്രദേശിലെ അമേത്തിയിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
അഖന്ദ് പ്രതാപ് സിങ് (32), ശിവ്‌റാം പസി (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ജാമോ പൊലീസ് സ്റ്റേഷൻ പരിധിയിൽ റെവൃഹാപൂർ ഗ്രാമത്തിലാണ് സംഘർഷമുണ്ടായതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ധീരേന്ദ്ര കുമാർ യാദവ് പറഞ്ഞു.
അക്രമത്തെ തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാർ മിശ്രയും എസ്.പി ദിനേശും ഗ്രാമത്തിലെത്തിയതായി പൊലീസ് അറിയിച്ചു. സംഘർഷം പടരാതിരിക്കാൻ പ്രദേശത്ത് വൻ പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അഖന്ദ് പ്രതാപ് സിങ് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.