< Back
India
വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍
India

വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍

Web Desk
|
9 Jan 2023 11:26 AM IST

ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് എയർപോർട്ട് എസ്എച്ച്ഒ റോബർട്ട് പീറ്റർ അറിയിച്ചു

ഡല്‍ഹി: വിമാനത്തിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ട് യാത്രക്കാര്‍ അറസ്റ്റില്‍. ഡൽഹി-പാറ്റ്ന ഇൻഡിഗോ 6E-6383 വിമാനത്തിലാണ് സംഭവം. രോഹിത്, നിതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇൻഡിഗോ എയർലൈൻസ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാറ്റ്ന എയർപോർട്ട് പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.

ഇരുവരെയും കോടതിയിൽ ഹാജരാക്കുമെന്ന് എയർപോർട്ട് എസ്എച്ച്ഒ റോബർട്ട് പീറ്റർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.44നാണ് സംഭവം. മദ്യപിച്ചെത്തിയവർ ക്യാബിൻ ജീവനക്കാരുമായി വഴക്കുണ്ടാക്കിയതായും റിപ്പോര്‍ട്ട് ഉണ്ട്. വിമാനത്താവളത്തിൽ എത്തിയപ്പോൾ, പ്രോട്ടോക്കോൾ പ്രകാരം ക്യാബിൻ ക്രൂ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.എന്നാല്‍ യാത്രക്കാർ വിമാനത്തിൽ മദ്യം കൊണ്ടുവന്ന് ഉപയോഗിച്ചിരുന്നെങ്കിലും ബഹളമുണ്ടാക്കിയില്ലെന്ന് മറ്റു വൃത്തങ്ങള്‍ പറഞ്ഞു.

Similar Posts