< Back
India
തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; രണ്ട് മന്ത്രിമാര്‍ രാജിവച്ചു
India

തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

Web Desk
|
27 April 2025 9:33 PM IST

നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവച്ചത്. സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ. പൊന്മുടിയുടെ രാജി.

ഇരുവരുടെയും രാജിക്ക് പിന്നാലെ മനോ തങ്കരാജും, രാജാകണ്ണപ്പനുമാണ് മന്ത്രിസഭയിലെത്തുക. നാളെ വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ. നാല് വര്‍ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്.

വാർത്ത കാണാം:


Similar Posts