< Back
India
ശിവമോഗയിൽ രണ്ട് യുവാക്കളെ പട്ടാപ്പകൽ മർദിച്ച് കൊന്നു

രണ്ട് യുവാക്കൾ കൊല്ലപ്പെട്ട ശിവമോഗ്ഗയിൽ പൊലീസ് സംഘം പരിശോധന നടത്തുന്നു

India

ശിവമോഗയിൽ രണ്ട് യുവാക്കളെ പട്ടാപ്പകൽ മർദിച്ച് കൊന്നു

Web Desk
|
8 May 2024 10:12 PM IST

സംഭവത്തെത്തുടർന്ന് മേഖലയിൽ പൊലീസ് കനത്ത സുരക്ഷയേർപ്പെടുത്തി

ബംഗളൂരു:ശിവമോഗ്ഗ ലഷ്കർ-മുഹല്ലയിൽ ബുധനാഴ്ച രണ്ട് യുവാക്കൾ മർദ്ദനമേറ്റ് മരിച്ചു.തുംഗനഗറിലെ കെ.ശുഐബ്(35),ദൊഡ്ഡപേട്ടയിലെ മുഹമ്മദ് ഗൗസ്(30) എന്നിവരാണ് കൊല്ലപ്പെട്ടത്.

എം.കെ.കെ റോഡിൽ താമസക്കാരായ ഇരുവരും ഗുണ്ടാ സംഘത്തിൽ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിൽ എന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ ലഷ്കർ -മൊഹല്ലയിലെ ആട്ടിറച്ചി വ്യാപാരി യാസിൻ ഖുറൈശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെയുണ്ടായ ചില പ്രശ്നങ്ങളിൽ യാസിറിനെ അക്രമിക്കാൻ എത്തിയവരാണ് ബുധനാഴ്ച കൊല്ലപ്പെട്ടതെന്ന് പറയുന്നു. അക്രമം നടത്തിയവർ രക്ഷപ്പെട്ടു. സംഭവത്തെത്തുടർന്ന് മേഖലയിൽ കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തി. ശിവമോഗ പോലീസ് സൂപ്രണ്ട് ജി കെ മിഥുൻ കുമാറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.

Related Tags :
Similar Posts