< Back
India
ഗുജറാത്തിൽ അർധസൈനിക വിഭാഗം ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു പേർ മരിച്ചു
India

ഗുജറാത്തിൽ അർധസൈനിക വിഭാഗം ഉദ്യോഗസ്ഥർ തമ്മിൽ ഏറ്റുമുട്ടൽ: രണ്ടു പേർ മരിച്ചു

Web Desk
|
26 Nov 2022 11:21 PM IST

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടിയത്

പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ സൈനികർ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ സൈനികരാണ് ഏറ്റുമുട്ടിയത്. രണ്ട് സൈനികർക്ക് പരിക്കേറ്റു.

സെൻട്രൽ റിസർവ്ഡ് പൊലീസ് ഉദ്യോഗസ്ഥരായ മണിപ്പൂർ സ്വദേശികളാണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തെത്തിയപ്പോഴായിരുന്നു തർക്കം. തർക്കത്തിനിടെ ഒരു സൈനികൻ എ.കെ 47 തോക്കുപയോഗിച്ച് നിറയൊഴിക്കുകയായിരുന്നു. വെടിവെയ്പ്പിൽ പരിക്കേറ്റ രണ്ട് സൈനികരെ ഗാന്ധിനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Similar Posts